മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാര കസേരയില്‍ കടുത്ത പ്രക്ഷോഭമെന്ന് പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാര കസേരയില്‍ തുടരുകയാണെങ്കില്‍ കടുത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുകളുടെ മലവെള്ള പാച്ചിലാണ്. ഉമ്മന്‍ചാണ്ടി രാജി വെക്കുന്നതുവരെ സമരം തുടരും. രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പിണറായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവരും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :