മുല്ലപ്പള്ളി അപസ്മാര രോഗിയെപ്പോലെയെന്ന് എളമരം കരീം

കണ്ണൂര്‍| WEBDUNIA|
PRO
PRO
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുന്‍ മന്ത്രി എളമരം കരീം. അപസ്മാര രോഗിയെപ്പോലെയാണ് മുല്ലപ്പള്ളി പെരുമാറുന്നതെന്നാണ് വിമര്‍ശനം. ഒരു കേന്ദ്രമന്ത്രിയുടെ അന്തസിന് ചേര്‍ന്നതല്ല മുല്ലപ്പള്ളിയുടെ പ്രസ്താവനകളെന്നും അദ്ദേഹം ആരോപിച്ചു. ടിപി വധത്തെക്കുറിച്ച് സിപിഎം പാര്‍ട്ടി തലത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

കേസിന്റെ പുരോഗതിയ്ക്കിടെ സിപി‌എമ്മും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേക്കുറിച്ചാണ് എളമരം കരീമിന്റെ ഈ പ്രതികരണം.

ടിപി വധക്കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ ഒരുധാരണയുമില്ലെന്നും അതിന് അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വമ്പന്‍സ്രാവുകള്‍ പിടിയിലാകാനുണ്ടെന്ന് പറയുന്നവര്‍ അന്വേഷണസംഘത്തിന് അതിന്റെ തെളിവുനല്‍കണമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :