പെണ്‍കുരങ്ങ് ചത്തതില്‍ പ്രതിഷേധിച്ച് ആണ്‍കുരങ്ങ് ഗതാഗതം സ്തംഭിപ്പിച്ചു

പെണ്‍കുരങ്ങ് ചത്തതില്‍ ആണ്‍കുരങ്ങ് പ്രതിഷേധം അറിയിച്ചത് ഇങ്ങനെ

തിരുവനന്തപുരം| AKJ IYER| Last Modified തിങ്കള്‍, 3 ജൂലൈ 2017 (16:02 IST)
തിരക്കേറിയ റോഡിന്റെ നടുഭാഗത്ത് വച്ച് പെണ്‍കുരങ്ങ് കാറിടിച്ച് ചത്തതില്‍ പ്രതിഷേധിച്ച് ആണ്‍കുരങ്ങ് ഗതാഗതം സ്തംഭിപ്പിക്കുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം
വൈകിട്ട് നാല് മണിയോടെ പേട്ട
കാഞ്ഞിരവിളാകം ക്ഷേത്രത്തിനു മുമ്പിലായിരുന്നു
സംഭവം.

ചത്ത പെണ്‍കുരങ്ങിന്റെ ദേഹം മാറ്റാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും മറ്റും ശ്രമിച്ചെങ്കിലും ആണ്‍കുരങ്ങ് അതിനു സമ്മതിച്ചില്ല. ഏറെ നേരം ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു. വിവരം അറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എത്തിയാണ് ചത്ത കുരങ്ങിന്റെ ദേഹം മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :