‘രാത്രിയില്‍ റൂമിലേക്ക് ചെല്ലണം, കൂടെ കിടക്കണം’ ; അവരുടെ ആവശ്യങ്ങള്‍ ഇതൊക്കെയാണ് - മലയാള സിനിമയിലെ പുറം‌ലോകമറിയാത്ത ചില ലീലാ വിലാസങ്ങള്‍ !

രാത്രിയില്‍ റൂമിലേക്ക് ചെല്ലണം, കൂടെ കിടക്കണം; മലയാള സിനിമാ മേഖലയിലെ ലീലാ വിലാസങ്ങള്‍

കൊച്ചി| AISWARYA| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (12:38 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ സിനിമയിലെ നടിമാരും മറ്റു വനിതാ അണിയറ പ്രവര്‍ത്തകരും നേരിടുന്നത് കടുത്ത വെല്ലുവിളികള്‍ ഓരോ ദിവസവും വാര്‍ത്തകളായി പുറത്തുവരികയാണ്.

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ എല്ലാം പ്രമുഖര്‍ക്കെതിരെയാണ്. പകല്‍ മാന്യന്‍മാരായി നടക്കുന്ന ഇത്തരം പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ വരെ ലഭിച്ചുവെന്ന് ഡബ്യുസിസിയുടെ സജീവ പ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ്
വിധു ഇത് വ്യക്തമാക്കിയത്.

പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രി റൂമിലേക്ക് കൂടെ കിടക്കാന്‍ വിളിക്കുന്നത് വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ സ്ത്രീകള്‍ ഇത്തരം പരാതികള്‍ തുറന്നുപറയുന്നുണ്ടെന്നും വിധു വിന്‍സെന്റ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :