കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നു; ആന്റണി തലസ്ഥാനത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി എ കെ ആന്റണി കേരളത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ആന്റണി ഔദ്യോഗികചര്‍ച്ചകള്‍ നടത്തില്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാനത്തെ സംഘടനാപ്രശ്‌നങ്ങളിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും നയം വ്യക്തമാക്കുമെന്നാണ് വിവരം. ഘടകകക്ഷി നേതാക്കള്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

പൊതുപരിപാടികള്‍ മാത്രമാണ് എ കെ ആന്റണിയുടെ വരവിന് പിന്നിലെങ്കിലും കോണ്‍ഗ്രസിലേയും യുഡിഎഫിലേയും പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുകളിലും ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങളിലുമുള്ള പരാതികളും ആന്റണിയുടെ മുമ്പാകെയെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

പൊതുപരിപാടികളോടൊപ്പം കോണ്‍ഗ്രസ്, യുഡിഎഫ് സംഘടന ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുക്കും. രാവിലെ നിയമസഭയുടെ ശതോത്തര രജതജൂബിലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന എ കെ ആന്റണി 12.30 ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനുള്ള കേരളത്തിന്റെ നിര്‍ദേശങ്ങള്‍ കെപിസിസി പ്രസിഡന്റില്‍നിന്ന് ഏറ്റുവാങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :