അപ്രതീക്ഷിതം ഇന്നസെന്‍റിന്‍റെ വന്‍ വിജയം

ചാലക്കുടി| Last Modified വെള്ളി, 16 മെയ് 2014 (16:43 IST)
ഇന്നസെന്‍റ് പരാജയപ്പെടുമെന്ന് വിശ്വസിച്ചവരായിരുന്നു ഭൂരിപക്ഷവും. പി സി ചാക്കോയെപ്പോലെ മികച്ച ഒരു പാര്‍ലമെന്‍റേറിയനെതിരെ വിജയിക്കാന്‍ ഒരു സിനിമാനടന്‍ പോരാ എന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന്‍റെ തിളക്കമാര്‍ന്ന വിജയം.

ഇന്നസെന്‍റ് 14389 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ലോക്സഭയിലെത്തുന്നത്. ആകെ 349996 വോട്ടാണ്‌ ഇന്നസെന്‍റ് നേടിയത്. പി സി ചാക്കോയ്ക്ക് 199633 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‌ 66585 വോട്ടുകള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്.


ഇന്നസെന്‍റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ മമ്മൂട്ടിക്കും ഏറെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും ഇനി സമാധാനിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :