ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നത് മച്ചിപശുവിനെ തൊഴുത്തു മാറ്റി കെട്ടുന്നതുപോലെ: കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നത് മച്ചിപശുവിനെ തൊഴുത്തു മാറ്റി കെട്ടുന്നതുപോലെയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറ‌ഞ്ഞു. ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും എന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി വച്ച കെണിയാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്ന പരാജയം ചെന്നിത്തലയുടെ തലയില്‍ കെട്ടിവയ്ക്കാനായിരിക്കും ഉമ്മന്‍ചാണ്ടിയുടെ ശ്രമം.

ചീഫ് വിപ്പിന്റെ ആരോപണങ്ങളെത്തുടര്‍ന്നാണോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും കോടിയേരി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :