വിവാഹത്തിനിടെ മോഷണം: വൃദ്ധന്‍ പിടിയില്‍

ശ്രീകാര്യം| WEBDUNIA|
PRO
PRO
വിവാഹം നടക്കുന്നതിനിടെ വധുവിന്റെ സാരിയും പണവും മോഷ്ടിച്ചു കടന്ന വൃദ്ധന്‍ പൊലീസ് പിടിയില്‍. ശ്രീകാര്യം ചെറുവക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന പോണ്ടിച്ചേരി സ്വദേശി രാജന്‍ (68) ആണ് അറസ്റ്റിലായത്.

ശനിയാഴ്ചയാണു സംഭവം നടന്നത്. മെഡിക്കല്‍ കോളേജിനടുത്ത് കണ്ണമ്മൂല സിഎസ്ഐ ചര്‍ച്ച് ഹാളില്‍ നടന്ന വിവാഹ വേളയിലാണ്‌ രാജന്‍ വധുവിന്റെ സാരിയും 1450 രൂപയും തട്ടിയെടുത്ത് കടന്നത്. സിസിടിവി യിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ മോഷ്ടാവിനെ കണ്ടെത്തിയത്.

അര്‍ദ്ധരാത്രിയോടെ മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ എസ്എടി ആശുപത്രിക്കു മുന്നില്‍ നിന്ന് പ്രതിയെ പിടികൂടി. മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :