വീട്ടുകാവലിനു നിന്ന നായയേയും മോഷ്ടിച്ചു!

വെഞ്ഞാറമൂട്| WEBDUNIA|
PRO
വീടു കാവലിനായാണ്‌ എല്ലാവരും നായയെ വളര്‍ത്തുന്നത്. എന്നാല്‍ നായയേയും മോഷ്ടിച്ചുകൊണ്ടുപോയ സംഭവം വെഞ്ഞാറമൂടിലാണ്‌ നടന്നത്. വെഞ്ഞാറമൂടിനടുത്ത് മുക്കുന്നൂര്‍ ആഞ്ജനേയത്തില്‍ സാമ്പന്‍ എന്നയാളുടെ നായയെയാണു കാണാതായത്. നായയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോഷ്ടിക്കപ്പെട്ട നിസാരക്കാരനുമല്ല. അര ലക്ഷം രൂപ വിലയുള്ള വിദേശിയാണ്. നായ പരിശീലകരെന്ന പേരില്‍ ചിലര്‍ സാമ്പന്‍റെ വീട്ടിലെ നായയെ പരിശീലിപ്പിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ സാമ്പന്‍ അതിനു തയ്യാറായില്ല.

നായയെ കാണാതായതിന്‍റെ പിന്നില്‍ പിരപ്പന്‍കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ നായ പരിശീലകരാണോ എന്നാണ്‌ ഇപ്പോള്‍ സംശയം. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :