പ്ലീനത്തിന്റെ മറുപടി പ്രസംഗത്തില്‍ എം സ്വരാജിന് പിണറായിയുടെ വിമര്‍ശനം

പാലക്കാട്| WEBDUNIA|
PRO
പാലക്കാട്ടെ പ്ലീനത്തിലെ മറുപടി പ്രസംഗത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് സിപി‌എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം.

പ്ലീനത്തില്‍ പിണറായി പേരെടുത്ത് വിമര്‍ശിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സ്വരാജ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പിണറായിയുടെ വിമര്‍ശനം.

ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം സംബന്ധിച്ച സ്വരാജിന്‍റെ വിശദീകരണം പിണറായി തള്ളി. ശൈലി മാറാന്‍ തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.

പ്ലീനം റിപ്പോര്‍ട്ട് ചോര്‍ന്നത് അപമാനകരമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ വെച്ചപ്പോള്‍ കുറച്ച് ചോര്‍ന്നിരുന്നു. എന്നാല്‍ പൂര്‍ണമായും ചോരുന്നത് തടയാന്‍ സാധിച്ചു.

പ്ലീനത്തില്‍ വെച്ചപ്പോഴാണ് റിപ്പോര്‍ട്ട് പൂര്‍ണമായും ചോര്‍ന്നത്. ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിലെ മറുപടി പ്രസംഗത്തിലാണ് പിണറായിയുടെ പരാമര്‍ശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :