മമ്മൂട്ടിയുടെ കാറില്‍ സ്വകാര്യ ബസിടിച്ചു

അരൂര്‍| WEBDUNIA|
PRO
സൂപ്പര്‍ താരം മമ്മൂട്ടി ഓടിച്ച കാറിനു പിന്നില്‍ സ്വകാര്യബസ്സിടിച്ചു. ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മമ്മൂട്ടി ആലപ്പുഴയില്‍ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് കാറോടിച്ച് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.

സിഗ്‌നല്‍ കാത്തു കിടക്കുന്ന സമയത്ത് പിന്നാലെ വന്ന കാറില്‍ എരമല്ലൂര്‍ - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന അശ്വതി ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍‌ഭാഗം ചളുങ്ങി എങ്കിലും താരത്തിന് പരുക്കൊന്നും പറ്റിയില്ല. ഉടന്‍ തന്നെ അരൂര്‍ പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു.

അപകടം നടന്ന ഉടന്‍ കാറില്‍നിന്ന് വെളിയിലേക്കിറങ്ങിയ താരത്തെ കണ്ട് പ്രദേശവാസികളും യാത്രക്കാരും ഓടിക്കൂടി. ജനം കൂടിയതോടെ വീണ്ടും കാറില്‍ക്കയറിയ മമ്മൂട്ടി അരൂര്‍ പോലീസ്‌സ്റ്റേഷനിലെത്തി കേസില്ലെന്ന് പറഞ്ഞ് വാഹനമോടിച്ച് കൊച്ചിയിലേക്ക് പോയി.

മമ്മൂട്ടിയുടെ കാര്‍ അപകടത്തില്‍ പെട്ടു എന്ന വാര്‍ത്ത പരന്നതോടെ കൂടുതല്‍ പേര്‍ അപകട സ്ഥലത്തേക്കും പൊലീസ് സ്റ്റേഷനിലേക്കും എത്തിയിരുന്നു. എന്നാല്‍, ജനം കൂടും മുമ്പ് തന്നെ മമ്മൂട്ടി കൊച്ചിയിലേക്ക് പോയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :