കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്

കോട്ടയം| WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെച്ചൊല്ലി കത്തോലിക്ക സഭയും ഇടതുമുന്നണിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടിയും ഹര്‍ത്താല്‍ നടത്തിയതിന്റെ അടുത്ത ദിവസമാണ് പി സി ജോര്‍ജിന്റെ രൂക്ഷ പ്രതികരണം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് പി ടി തോമസ് എംപിയും ഇടുക്കി രൂപതാ അദ്ധ്യക്ഷനും തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായിരുന്നു.

എന്നാല്‍ പി ടി തോമസ് എംപിയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന നിലപാടാണ് ഇടുക്കിയിലെ ഐ ഗ്രൂപ്പ് നേതാക്കന്മാര്‍ തന്നെ എടുത്തത്. അതിന് പിന്നാലെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് പി സി ജോര്‍ജ് രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :