പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നു

ആറ്റിങ്ങല്‍| WEBDUNIA|
PRO
പതിനാറുകാരിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് നയത്തില്‍ തട്ടിക്കൊണ്ടുപോവുകയും 28 ഗ്രാം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പൊലീസ് പിടികൂടി. കേസിലുള്ള മറ്റ് രണ്ട് പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചനയുണ്ട്. ബീമാപ്പള്ളി സ്വദേശി അമാനുല്ല എന്ന ഷാബു (20) ആണുപിടിയിലായത്.

ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് താന്‍ കാറുമായി ആറ്റിങ്ങലില്‍ എത്തുമെന്നും തന്‍റെ കൂടെ വരണമെന്നും അമാനുള്ള പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി പ്രതികള്‍ക്കൊപ്പം കാറില്‍ കയറി. എന്നാല്‍ പ്രതികള്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം ബീമാപ്പള്ളി പ്രദേശത്തെത്തിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കടന്നുകളഞ്ഞു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ആറ്റിങ്ങല്‍ സി.ഐ.എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ അമാനുള്ളയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‍‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :