കേരളരക്ഷായാത്ര നിര്‍ത്തി വെച്ചു

തിരുവനന്തപുരം| WEBDUNIA|
കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരള രക്ഷായാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചു. നായര്‍ മഹാസമ്മേളനം നടക്കുന്നത് പരിഗണിച്ചാണ് ഇത്. അതിനാല്‍, ഇന്നു പത്തനംതിട്ടയില്‍ നിശ്ചയിച്ചിരുന്ന പര്യടനം മാര്‍ച്ച് നാലിലേക്കു മാറ്റി.

എന്‍ എസ്‌ എസ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു പങ്കെടുക്കേണ്ടതിനാലാണു മുന്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തിയതെന്നാണ് നേതൃത്വത്തിന്‍റെ അനൗദ്യോഗിക വിശദീകരണം.

മാര്‍ച്ച് നാലിനു പത്തനംതിട്ടയില്‍ പര്യടനം നടത്തുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പരിപാടികള്‍ മൂന്നില്‍ നിന്ന്‌ രണ്ടു ദിവസം മാത്രമാക്കി ചുരുക്കി. മൂന്നിനും നാലിനുമായി തിരുവനന്തപുരം ജില്ലയില്‍ 14 സ്വീകരണങ്ങള്‍ക്കായിരുന്നു മുന്‍ തീരുമാനം. ഇത്‌ ഇപ്പോള്‍ ഏഴാക്കി. രണ്ടു നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്ക്‌ ഒരു സ്വീകരണം എന്ന രിതിയിലാണ് ഇപ്പോള്‍ ഇത് പുനഃക്രമീകരിച്ചിരിക്കുന്നത്.

മാര്‍ച്ച്‌ മൂന്നിന്‌ തിരുവനന്തപുരത്തെ പര്യടനത്തിനു ശേഷം ചെന്നിത്തല പത്തനംതിട്ടയിലേക്ക് തിരിക്കും. നാലിന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. അഞ്ചിനു തിരുവനന്തപുരത്ത് കേരളരക്ഷായാത്രയുടെ സമാപനസമ്മേളനം നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :