“പരാജയത്തിന്റെ ഉത്തരവാദിത്തം ചെന്നിത്തലയ്ക്ക്”

തിരുവനന്തപുരം| WEBDUNIA|
PRO
യുഡി‌എഫ് മന്ത്രിസഭ അധികാരത്തിലേറിയപ്പോഴേക്കും പാളയത്തില്‍ പട രൂക്ഷമായി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എം‌എല്‍‌എ ടി എന്‍ പ്രതാപന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ യുഡി‌എഫിന് ഏറ്റ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം രമേശിനാണെന്നാണ് പ്രതാപന്‍ ആരോപിക്കുന്നത്.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ചെന്നിത്തല മാത്രമാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ കഴിവ് മാനദണ്ഡമാക്കിയില്ല. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നവരെയാണ് മന്ത്രിമാരായി നിശ്ചയിച്ചതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തുന്നു.

അനുഭവസമ്പത്തോ കഴിവോ ഇല്ലാത്തവര്‍ മന്ത്രിമാരായത് കുറുക്ക് വഴികളിലൂടെയാണ്. സാമുദായിക സംഘടനകള്‍ അവര്‍ക്ക് താല്പര്യമുള്ളവരെ മന്ത്രിമാരാക്കുന്നതിന് പലവഴികളും സ്വീകരിച്ചു എന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.

മുമ്പും സംഘടനാപരമായ പ്രശ്നങ്ങളില്‍ ചെന്നിത്തലയ്ക്ക് എതിരെ ശക്തമായ നിലപാടാണ് പ്രതാപന്‍ സ്വീകരിച്ച് വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :