തിരുവനന്തപുരത്ത് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കിളിമാനൂര്‍ സ്വദേശി സജനയുടെ രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ജീവനക്കാര്‍ ചേര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ആശുപത്രി ജീവനക്കാരി രാജി, സുഹൃത്ത് ശ്യാമ എന്നിവര്‍ ചേര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് സജനയുടെ പരാതിയില്‍ ആരോപിക്കുന്നത്.

മെഡിക്കല്‍കോളജ് ആശുപത്രി കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :