മുല്ലപ്പെരിയാര്‍: വിവരം നല്‍കിയെന്ന് മന്ത്രി

തിരുവനന്തപുരം| WEBDUNIA|
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ചോര്‍ച്ചയെ കുറിച്ച്‌ സുരക്ഷാ അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ജലക്ഷാമം പരിഹരിക്കാനായി തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഉന്നതതല യോഗത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാമിന്‍റെ ഇപ്പോഴത്തെ സ്ഥിതി തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെയും ഡാം സുരക്ഷ അതോറിറ്റിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ സര്‍ക്കാരിന്‌ പരിമിതമായി മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളൂ എന്നും മന്ത്രി അറിയിച്ചു.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :