മോഹന്‍ലാലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പത്തനാപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തിരുവനന്തപുരം| rahul balan| Last Modified വെള്ളി, 13 മെയ് 2016 (21:06 IST)
പത്തനാപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മോഹന്‍ലാല്‍ തന്റെ ലഫ്റ്റ്‌നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് മോഹന്‍ലാലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
കേന്ദ്രസേനയുടെ ചട്ടങ്ങളും നിയമങ്ങളും ലഘിച്ചാണ് മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :