അമേരിക്കക്കാരന്‍ ചെങ്ങന്നൂരില്‍ ട്രെയിന്‍ കയറി മരിച്ചു

ചെങ്ങന്നൂര്‍| WEBDUNIA|
ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കവെ താഴെ വീണയാള്‍ അതേ ട്രെയിന്‍ കയറി മരിച്ചു. അമേരിക്കന്‍ സ്വദേശി കാസി ജോണ്‍ ഒ കോണല്‍ (52) ആണ്‌ മരിച്ചത്‌. തിങ്കളാഴ്ച രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അപകടം നടന്നത്. ഇയാളൊടൊപ്പം ചാടിയിറങ്ങിയ ഭാര്യ അര്‍ജന്റീന സ്വദേശിനി സ്‌റ്റെയിന്‍ ഗും മഗ്ലി (39)യെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രെസ് എത്തിയപ്പോള്‍ എറണാകുളത്തേക്കുള്ള ട്രെയിനാണെന്ന് കരുതി ദമ്പതികള്‍ ഇതില്‍ കയറുകയായിരുന്നു. വണ്ടി പുറപ്പെട്ടപ്പോളാണ് ട്രെയിന്‍ മാറിയ വിവരം ഇവര്‍ മനസിലാക്കിയത്. ഉടന്‍ ഫ്ലാറ്റ് ഫോമിലേക്ക് ഇരുവരും ചാടി ഇറങ്ങുകയായിരുന്നു. ഇതിനിടയില്‍ കാസി ജോണ്‍ ട്രെയിനിനടിയില്‍പ്പെടുകയായിരുന്നു. ഫ്‌ളാറ്റ്‌ഫോമിലേക്ക്‌ വീണ ഭാര്യ സ്‌റ്റെയിന്റെ കൈക്ക്‌ പരുക്കുണ്ട്‌.

മാലക്കര ആനന്തവാടി സ്‌കൂളില്‍ അധ്യാപകനായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി ചെങ്ങന്നൂരില്‍ താമസിച്ചുവരികയായിരുന്നു. മൃതദ്ദേഹം മാവേലിക്കര സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :