അവിഹിതബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു: കണ്ണൂര്‍ സ്വദേശിയായ വ്യാജസിദ്ധന്‍ അറസ്റ്റില്‍

അവിഹിതബന്ധത്തില്‍ ഉണ്ടായ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അഴീക്കല്‍ കടപ്പുറത്തെ കുറ്റിക്കാട്ടില്‍ തള്ളിയ വ്യാജസിദ്ധന്‍ പിടിയില്

കണ്ണൂര്, പീഡനം, പൊലീസ്, അറസ്റ്റ്, വ്യാജ ചികിത്സ kannur, rape, police, arrest, fake treatment
കണ്ണൂര്| സജിത്ത്| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (11:27 IST)
അവിഹിതബന്ധത്തില്‍ ഉണ്ടായ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അഴീക്കല്‍ കടപ്പുറത്തെ കുറ്റിക്കാട്ടില്‍ തള്ളിയ വ്യാജസിദ്ധന്‍ പിടിയില്‍. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിദ്ധനെന്ന പേരില്‍ ഇയാള്‍ മാന്ത്രികചികിത്സ നടത്തി മലപ്പുറം കക്കാടുള്ള ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയിരുന്നു. ഇവരില്‍ ജനിച്ച കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിനെ പൊലീസ് അമ്മതൊട്ടിലില്‍ ഏല്‍പ്പിച്ചു.

മാന്ത്രികചികിത്സയുടെ പേരില്‍ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കുകയും വ്യാജ ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായും പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :