ആരോഗ്യപരിശോധനകള്‍ സൌജന്യമാക്കും; ആദിവാസികള്‍ക്ക് ഗുരുകുലം പദ്ധതി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (09:42 IST)
കാരുണ്യകേരളം പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് ആരോഗ്യപരിശോധനകള്‍ സൌജന്യമാക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചതാണ് ഇത്. വിദ്യാഭ്യാസം നല്കുന്നതി മുന്‍നിര്‍ത്തി ആദിവാസികള്‍ക്ക്
ഗുരുകുലം പദ്ധതി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം 2016 മേയില്‍ പൂര്‍ത്തിയാക്കും. നഗരങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൌകര്യം ഏര്‍പ്പെടുത്തു.
തിരുവനന്തപുരത്തും കോന്നിയിലും പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
2016ല്‍ കേരളം ജൈവ സംസ്ഥാനമാകും.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. ശെന്തുരുണി, കോന്നി ഇക്കോ ടൂറിസം പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും. വയനാട്ടിലും നിലമ്പൂരിലും ആനത്താവളം സ്ഥാപിക്കും. ഐ ടി ഐകളില്‍ പ്ലേസ്മെന്റ് സെല്‍ രൂപീകരിക്കും. തെരുവു വിളക്കുകള്‍ എല്‍ ഇ ഡി ആക്കും.

ദരിദ്രരായവര്‍ക്ക് സൌജന്യ കാന്‍സര്‍ ചികിത്സ പദ്ധതിയായ സുകൃതം ചികിത്സ പദ്ധതി ഉടന്‍ നടപ്പിലാക്കും.

അതേസമയം, മാണിക്കെതിരെ തുടരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :