കേരളരക്ഷാമാര്‍ച്ച് ഇന്ന് സമാപിക്കും

കോഴിക്കോട്| WEBDUNIA|
PRO
സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാമാര്‍ച്ച് ഇന്ന് കോഴിക്കോട്ട് സമാപിക്കും. പ്രകാശ് കാരാട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി ഒന്നിന് വി എസ് അച്യുതാനന്ദന്റെ കൂടി സാന്നിധ്യമുണ്ടായ റാലിയിലാണ് പിണറായി വിജയന്റെ കേരളരക്ഷാമാര്‍ച്ചിന് തുടക്കമായത്.

രമയുടെ സത്യാഗ്രഹവും രമയെ തുണച്ച് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതും ആദ്യഘട്ടത്തില്‍ മാര്‍ച്ചിന്റെ തിളക്കം കുറച്ചു.ഈ കത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.


എളമരം കരിമും ഇ പി ജയരാജനും പരോക്ഷമായി വി‌എസിനെതിരെയും ആര്‍എംപിയെ പരിഹസിച്ചും പിണറായിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി.

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിലെ കൊലപാതകം വീണ്ടും സിപി‌എം ആയുധമാക്കി. പിണറായി കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി സംഭവത്തില്‍ ആര്യാടന്മാരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടതോടെ പ്രാദേശികതലത്തില്‍ സിപിഎം പ്രതിഷേധം ശക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :