സ്കൂള്‍കുട്ടികളുടെ ഇടയിലേക്ക് ജീപ്പ് പാഞ്ഞുകയറി: 2 മരണം

പത്തനംതിട്ട| WEBDUNIA|
PRO
PRO
പത്തനം‌തിട്ടയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ജീപ്പ് പാഞ്ഞുകയറി ഒരു വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ മരിച്ചു. ആര്യാഭാരതി സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനി മൈഥിലി, ഒമല്ലൂര്‍ സ്വദേശി പവ്വത്തില്‍ വീട്ടില്‍ ലത എന്നിവരാണ് മരിച്ചത്. പത്തനംതിട്ട-അടൂര്‍ പാതയില്‍ ഓമല്ലൂരിലാണ്‌ സംഭവം. രണ്ട്‌ കുട്ടികള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്‌.

വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റകുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :