പൂട്ടിക്കിടക്കുന്ന വീടുകളില്‍ കവര്‍ച്ച നടത്തുന്ന 7 അംഗ സംഘത്തെ പിടിച്ചു

ആറ്റിങ്ങല്‍| WEBDUNIA| Last Modified ചൊവ്വ, 5 നവം‌ബര്‍ 2013 (16:17 IST)
PRO
പൂട്ടിക്കിടക്കുന്ന വീടുകളില്‍ കവര്‍ച്ച നടത്തുന്ന 7 അംഗ സംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘമാണ്‌ അറസ്റ്റിലായത്.

പരവൂര്‍ കോട്ടുകുന്നം ഭാരതിവിള വീട്ടില്‍ സുരേഷ്, വെമ്പായം പൊതുപാറ അനില്‍കുമാര്‍, കുളത്തൂപ്പുഴ സബീന മന്‍സിലില്‍ ഡേവിഡ് മോസസ്, കൊല്ലം ആദിച്ചനല്ലൂര്‍ രമണന്‍, കൊല്ലം കോട്ടപ്പുറം ബൈജു, കൊട്ടിയം ഷൈലജാ ഭവനില്‍ പ്രസേനന്‍, കോലിയക്കോട് സ്വദേശി ജംബോ എന്ന അശോകന്‍ എന്നിവരാണ്‌ പൊലീസ് വലയിലായത്.

ആറു മാസങ്ങള്‍ക്കുള്ളില്‍ 50 ലേറെ വീടുകളില്‍ കവര്‍ച്ച നടത്തിയതായി സംഘാംഗങ്ങള്‍ സമ്മതിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ കവര്‍ച്ചക്കാരെ പിടികൂടിയത്.

സംഘത്തിലെ അഞ്ചു പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കവര്‍ച്ചയ്ക്കൊപ്പം നിരവധി അടിപിടി കേസുകളിലും കൊലപാതക ശ്രമങ്ങളിലും ഇവര്‍ പ്രതികളാണ്‌. പ്രതികളില്‍ നിന്ന് ആയിരക്കണക്കിനു രൂപ വിലപിടിപ്പുള്ള തൊണ്ടിസാധനങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :