‘വിവാദങ്ങള്‍ക്കില്ല; ചാവേറായി തുടരും’

കൊച്ചി| WEBDUNIA|
PRO
PRO
മന്ത്രിയാകാത്തതിനെക്കുറിച്ചും ഇനി തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു. സര്‍ക്കാരിനോ പാര്‍ട്ടിക്കോ ക്ഷീണമുണ്ടാക്കുന്ന ഒരു കാര്യവും ഇനി പറയില്ല. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്ന പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയും ചാവേറുമായി താന്‍ തുടരുക തന്നെ ചെയ്യുമെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

താന്‍ മന്ത്രിയാകാന്‍ യോഗ്യനാണെന്ന് സമൂഹത്തിലേയും സമുദായത്തിലേയും ഉയര്‍ന്ന ആളുകള്‍ പറഞ്ഞതില്‍ സന്തോഷം തോന്നുന്നു. സ്പീക്കര്‍ പദവിയെക്കുറിച്ച് ചര്‍ച്ചകള്‍ വന്നപ്പോഴാണ് രണ്ട് ചാനലുകള്‍ക്ക് ഇന്‍റര്‍വ്യു നല്‍കിയത്. ഇന്‍റര്‍വ്യൂകളില്‍ അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി എന്താണോ ചെയ്യുന്നത് അത് തന്നെ തുടരും. പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന ഒന്നും ഇനി പറയുകയില്ലെന്നും സതീശന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :