കര്‍ഷകസമ്മേളനവുമായി മുന്നോട്ട് പോകും - പി.സി തോമസ്

P.C Thomas
KBJWD
കര്‍ഷക സമ്മേളനങ്ങളുമായി മുന്നോട്ട്‌ പോകുമെന്ന്‌ പി.സി തോമസ്‌ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ടും തൃശൂരിലും കര്‍ഷക സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും പി.സി തോമസ് പറഞ്ഞു. കര്‍ഷക സമ്മേളനങ്ങള്‍ നടത്തുന്നത്‌ സമാന്തര പ്രവര്‍ത്തനമായി കണക്കാക്കുന്നില്ല. പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. ആശയകുഴപ്പം കര്‍ഷക സമ്മേളനം വിളിക്കുന്നത് മൂലമല്ല ഉണ്ടായത്.

കൊച്ചി | M. RAJU| Last Modified വ്യാഴം, 31 ജൂലൈ 2008 (16:38 IST)
പ്രലോഭനങ്ങളുമാ‍യി യു.ഡി.എഫിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിട്ടുണ്ട്. എന്തു വന്നാലും താനുള്‍പ്പെടുന്ന പാര്‍ട്ടി ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതൃയോഗത്തിന്‌ ശേഷം ചെയര്‍മാന്‍ പി.ജെ.ജോസഫ്‌ പാര്‍ട്ടിയുടെ അറിവോടെയല്ലാതെ കര്‍ഷക സമ്മേളനങ്ങള്‍ നടത്തിയത്‌ സമാന്തര പ്രവര്‍ത്തനമാണെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :