മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് എല്‍ഡി‌എഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഇപ്പോള്‍ നടത്തിവരുന്ന ക്ലിഫ് ഹൗസ് ഉപരോധം തുടരാനും തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ശൈലി മാറ്റണമെന്ന ഘടകകക്ഷികളുടെ അഭിപ്രായം സിപിഎം ചെവിക്കൊണ്ടില്ല.

ഒടുവില്‍ സിപിഎമ്മിന്റെ തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകാന്‍ സിപിഐയും ആര്‍എസ്പിയും ഉള്‍പ്പെടുന്ന കക്ഷികള്‍ തീരുമാനിച്ചു. ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ സന്ധ്യ എന്ന വീട്ടമ്മ പ്രതിഷേധിച്ചതോടെ സമരത്തിന്റെ ശൈലി മാറ്റണമെന്ന് സിപിഐയും ആര്‍എസ്പിയും പരസ്യമായി പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :