ഹുസൈന് അവാര്‍ഡ് പ്രീണനം: ചുള്ളിക്കാട്

ത്| WEBDUNIA|
രാജാരവിവര്‍മ്മ പുരസ്ക്കാരം എം എഫ് ഹുസൈന് നല്‍കാന്‍ തീരുമാനിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ന്യൂനപക്ഷ പ്രീണന നയത്തിന്‍റെ ഭാഗമാണെന്ന് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

ഹുസൈന്‍ രാജാരവിവര്‍മ്മയുടെ പഴയ ചിത്രങ്ങളെ പകര്‍ത്തുകയാണ് ചെയ്തതെന്നും ചുള്ളിക്കാട് പറഞ്ഞു. ഈ അവാര്‍ഡ് തീരുമാനത്തിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളാണ്.

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ വരച്ചു എന്ന് ആരോപണ വിധേയനായ ഹുസൈന് രാജാരവിവര്‍മ്മ പുരസ്ക്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :