സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്: പി സി ജോര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ കടുത്ത ആരോപണവുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്.

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ആരോപണം ഉന്നയിച്ച് സോണിയാഗാന്ധിയ്ക്ക് അയച്ച കത്തിലാണ് പി സി ജോര്‍ജ് ഇത് വെളിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ തട്ടിപ്പില്‍ നേരിട്ട് പങ്കുള്ളത്തിന്റെ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും ഇത് സോണിയയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

സോളാര്‍ തട്ടിപ്പിലെ പ്രതികളായ്യ സരിതയും ബിജുവും ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകരാണെന്നും അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെയും സന്ദര്‍ശകരായിരുന്നുവെന്നും പി സി ജോര്‍ജ്, സോണിയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ യുഡിഎഫ് ഭരണ സംവിധാനം താറുമാറാക്കുമെന്നും കത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഒരു പ്രമുഖ വാര്‍ത്ത ചാനല്‍ പുറത്ത് വിട്ടതാണീ വിവരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :