സോളാര്‍ കേസില്‍ പ്രകാശം പരത്തുന്നവര്‍ പുറത്തിറങ്ങി; അകത്തുള്ളത് ചെറിയ ബള്‍ബെന്ന് മുരളീധരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രകാശം പരത്തുന്ന എല്ലാവരും പുറത്തിറങ്ങിയെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇനി ചെറിയ ബള്‍ബായ സരിത മാത്രമാണ്‌ ജയിലിലുള്ളത്‍. അവരും വൈകാതെ പുറത്തിറങ്ങിയേക്കാം.

പാര്‍ട്ടി വിലക്കുള്ളതിനാലാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ല. എന്നാല്‍ ഒരു ജനപ്രതിനിധിയെ വഴിയില്‍ തടയുന്നതിനെ അനുകൂലിക്കുന്നില്ല. ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :