സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് ഐക്യം പൊളിച്ചതെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം പൊളിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സഹായിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരിച്ചും സഹായിക്കും.

രാജ്യത്താകെ മോഡി തരംഗമാണെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. ബിജെപിയോടു അയിത്തമില്ലെന്ന രാഷ്ട്രീയ ലൈനും വ്യക്തമാക്കുന്നു. സാമുഹ്യനീതിയെന്ന ആവശ്യത്തിന് ആരൊക്കെ സഹായം നല്‍കുന്നുവോ അവരെയൊക്കെ തിരിച്ചും സഹായിക്കുമെന്നതാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

സാമൂഹ്യ നീതിയെന്ന ആവശ്യവുമായി ഈഴവ മഹാസംഗമം വൈകിട്ട് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് തലസ്ഥാനത്ത് എസ്എന്‍ഡിപിയുടെ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം നടക്കുന്നത്. സാമൂഹ്യനീതിയെന്ന ആവശ്യമായി ചേരുന്ന സംഗമത്തിന്റെ ലക്‌ഷ്യങ്ങള്‍ പലത്. യോഗത്തിന്റെ അനുഗ്രഹത്തോടെയുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ സാധ്യത വെള്ളാപ്പള്ളി തള്ളുന്നില്ല. എന്‍എസ്എസുമായുണ്ടാക്കിയ ഐക്യം പൊളിഞ്ഞെന്ന സ്ഥിരീകരിച്ചാണ് അദ്ദേഹം സംഗമ വേദിയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :