ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സി പി എം പ്രഖ്യാപിച്ചു. എം ബി രാജേഷ്, യു പി ജോസഫ്, കെ കെ രാഗേഷ്, മുഹമ്മദ് റിയാസ് എന്നിവരാണ് പുതുമുഖങ്ങള്‍. ജനതാദളില്‍ നിന്ന് സി പി എം പിടിച്ചെടുത്ത കോഴിക്കോട് മണ്ഡലത്തില്‍ മുഹമ്മദ് റിയാസ് മത്സരിക്കും. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ പ്രസിഡന്‍റും കോഴിക്കോട് കോര്‍പറേഷന്‍ കൌണ്‍സിലറുമാണ് നിലവില്‍ മുഹമ്മദ് റിയാസ്.
സി പി എം സ്ഥാനാര്‍ത്ഥി പട്ടിക
പാലക്കാട് - എം ബി രാജേഷ് കണ്ണൂര്‍ - കെ കെ രാഗേഷ് കാസര്‍കോട് - പി കരുണാകരന്‍ കോട്ടയം - സുരേഷ് കുറുപ്പ് കൊല്ലം - പി രാജേന്ദ്രന്‍ ആറ്റിങ്ങല്‍ - എ സമ്പത്ത് വടകര - പി സതീദേവി ആലപ്പുഴ - കെ എസ് മനോജ് കോഴിക്കോട് - മുഹമ്മദ് റിയാസ് ചാലക്കുടി - യു പി ജോസഫ് പത്തനംതിട്ട - കെ അനന്തഗോപന്‍ ആലത്തൂര്‍ - പി കെ ബിജു മലപ്പുറം - ടി കെ ഹംസ എറണാകുളം - സിന്ധുജോയി
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സ്ഥാനാര്‍ത്ഥികളുടെ പാനല്‍ അവതരിപ്പിച്ചത്. ജനതാദളിന് വയനാട് സീറ്റ് നല്‍കുമെന്നാണ് അറിയുന്നത്. പൊന്നാനിയില്‍ പൊതു സ്വതന്ത്രന്‍ മത്സരിച്ചേക്കും.