സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി സരിത എസ് നായരില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് രശ്‌മി വധക്കേസ് സാക്ഷി. ജെമിനിഷ എന്ന സാക്ഷിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജെമിനിഷ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്‌ണന്റെ ആദ്യ ഭാര്യ രശ്മിയെ വധിച്ച കേസിലെ പതിനെട്ടാം സാക്ഷിയാണ് ജെമിനിഷ. രശ്‌മി മരിക്കുന്നതിന്റെ തലേന്നു സരിത ബിജുവിന്റെ വീട്ടിലെത്തിയിരുന്നു എന്നും കൊലപാതകത്തിനു ശേഷം ബിജുവിനെ രക്ഷപെടാന്‍ സഹായിച്ചു എന്നും ജെമിനിഷ മൊഴി നല്‍കിയിരുന്നു.
രശ്മിവധക്കേസില്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റിക്കെതിരെ വെളിപ്പെടുത്തലുമായി സരിത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ രക്ഷിച്ചത് ഐഷാ പോറ്റി ആണെന്ന് സരിത പറഞ്ഞു. അന്ന് സര്‍വീസില്‍ ഉണ്ടായിരുന്ന ഒരു പൊലീസ് ഉദോഗസ്ഥനും ബിജുവിനെ സഹായിച്ചു. അദ്ദേഹം ഇപ്പോള്‍ വിരമിച്ചു. അദ്ദേഹം വിശ്രമ ജീവിതം നയിക്കുന്നതിനാല്‍ പേരു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത പറഞ്ഞു. ബിജുവിന്റെ അമ്മയാണ് തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
രശ്മി വധക്കേസില്‍ സരിതയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. സരിതയെ വിവാഹം ചെയ്യാനാണ് ബിജു രശ്മിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു ആരോപണം.