ശ്വേതാ മേനോന്‍ കുറുപ്പിനെയാണ് അപമാനിച്ചത്: ജി സുധാകരന്‍

കൊല്ലം| WEBDUNIA|
PRO
PRO
നടി ശ്വേതാ മേനോനെ വിമര്‍ശിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. ശ്വേത പീതാംബരക്കുറുപ്പ് എം പിയെയാണ് അപമാനിച്ചതെന്നായിരുന്നു സുധാകരന്‍ അഭിപ്രായപ്പെട്ടത്. ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സുധാകരന്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.

ശ്വേതയുടെ ഇളക്കം കണ്ട് കുറുപ്പ് ഇളകരുതായിരുന്നു. ഈ വിവാദങ്ങള്‍ മൂലം പീതാംബരക്കുറുപ്പിന് ഇത്തവണ സീറ്റ് നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്വേത അഹങ്കാരം കാട്ടി എന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ കുട്ടിയെ മുഖ്യമന്ത്രിയുടെ കൈയില്‍ കൊടുക്കാന്‍ മാത്രം അഹങ്കാരിയാണ് ശ്വേത. പക്ഷേ ഭാഗ്യത്തിന് മുഖ്യമന്ത്രി അതിന് തയ്യാറായില്ല എന്നും സുധാകരന്‍ പറഞ്ഞു.

‘കളിമണ്ണ്’ എന്ന സിനിമയില്‍ ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതിനെ വിമര്‍ശിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു.

പൊതുപരിപാടികളില്‍ ചലച്ചിത്രതാരങ്ങളെ പങ്കെടുപ്പിക്കുന്നതിനെ ഈയിടെ ജി സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടികള്‍ സമ്പാദിച്ചു കൂട്ടുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :