ശബരീനാഥും സംഘത്തിലുണ്ടെന്ന് ഉഷേന്ദ്രമണി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇക്കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത്‌ പൊട്ടക്കുഴിയില്‍ നിന്നും കണ്ടെടുത്ത കള്ളനോട്ടുകള്‍ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ പ്രതി ശബരിനാഥിന് വേണ്ടി നിര്‍മിച്ചതാണെന്ന്‌ കുപ്രസിദ്ധ ആര്യാനാട് ശ്യാമിന്റെ കാമുകിയും കൂട്ടാളിയുമായ ഉഷേന്ദ്രമണി പൊലീസിനോട് വെളിപ്പെടുത്തിയെന്ന് സ്ഥിരീകരിക്കാത്ത സൂചന.

ടോട്ടല്‍ ഫോര്‍ യു ബിസിനസില്‍ പങ്കാളികളായവര്‍ക്കു നല്‍കാനായാണ്‌ ശബരീനാഥ്‌ കള്ളനോട്ടു ശ്യാമില്‍ തയാറാക്കി വാങ്ങിയതെന്നാണ്‌ ഇവരുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ചു ഔദ്യോഗിക വിശദീകരണത്തിനു പോലിസ്‌ തയ്യാറായിട്ടില്ല.

ജാമ്യത്തില്‍ ഇറങ്ങിയ കുട്ടിക്കുബേരന്‍ ശബരീനാഥിനെ മാര്‍ച്ച് മാസം 14 തൊട്ട് കാണാനില്ല. നിരവധി കേസുകളില്‍ പ്രതിയായ ശബരീനാഥ്‌ മാര്‍ച്ച് മാസം 18-ന് തന്നെ ക്രൈംബ്രാഞ്ചിന്‌ മുമ്പാകെ ഹാജരാവേണ്ടതായിരുന്നു. എന്നാല്‍ മകനെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി എന്നാണ് അമ്മ ജലജാംബിക പൊലീസിന് പരാതി നല്‍‌കുകയാണ് ഉണ്ടായത്. ഏകദേശം രണ്ടരമാസക്കാലത്തെ കേസന്വേഷണത്തിന് ശേഷം കേരളാ പൊലീസ് ഇപ്പോഴും കൈമലര്‍ത്തുകയാണ്.

കഴിഞ്ഞ തവണ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അനാശാസ്യത്തിന് ശബരീനാഥ് പിടിയിലായിരുന്നു. ജാമ്യം ഉല്ലസിച്ച് ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കരമനയ്ക്കടുത്ത കാലടിയിലെ ഒരു വീട്ടിലെത്തിയ ശബരീനാഥിനൊപ്പം അന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കുടുങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :