വെട്ടേറ്റ വിദ്യാര്‍ത്ഥി മരിച്ചു; ആലപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍

ചെങ്ങന്നൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍കോളജില്‍ എബിവിപി- കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെട്ടേറ്റ വിദ്യാര്‍ഥി മരിച്ചു. കോന്നി എന്‍എസ്എസ് കോളജ് വിദ്യാര്‍ത്ഥി കോട്ട ശ്രീശൈലത്തില്‍ വിശാല്‍ (19) ആണ്

വിശാലിന്റെ മരണത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.

തിങ്കളാഴ്ച രാവിലെയാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മിഠായി വിതരണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :