വീണ്ടും ചെന്നിത്തല; അനുഭവങ്ങള്‍ തുറന്നുപറയേണ്ടിവരുമെന്ന് മുന്നറിയിപ്പ്
കൊച്ചി|
WEBDUNIA|
PRO
PRO
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെടുന്നതിനിടെ വീണ്ടും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്. തനിക്ക് മൗനം വെടിയേണ്ടിവരുമെന്നും പലതും തുറന്നുപറയേണ്ടിവരും എന്നുമാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ താന്‍ മൗനം വെടിയും. എട്ട് വര്‍ഷത്തെ അനുഭവങ്ങള്‍ പലതുമുണ്ട്. കെപിസിസി പ്രസിഡന്റായ കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയേണ്ടിവരും. പയ്യന്നൂരിലെ കോണ്‍ഗ്രസ് വാര്‍ഷികാഘോഷപരിപാടി ബഹിഷ്‌കരിച്ചതല്ല. അസുഖം മൂലമാണ് പങ്കെടുക്കാതിരുന്നത്. അക്കാര്യം എ കെ ആന്റണിയെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.