വനവിഭവം ശേഖരിച്ച മൂന്നു ആദിവാസികളെ ജയിലിലടച്ചു

കോഴിക്കോട്| Joys Joy| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (11:31 IST)
വനവിഭവം ശേഖരിച്ചതിന് മൂന്നു ആ‍ദിവാസികളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കക്കയം അമ്പലക്കുന്ന് പണിയകോളനിയിലെ ശ്രീധരന്‍, കുമാരന്‍, ബാബു എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മൂന്ന് ആഴ്ച മുമ്പ് കുളിര്‍മാവ് എന്ന മരത്തിന്റെ തോല്‍ ശേഖരിച്ച് വിറ്റതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, എഫ് ഐ ആറില്‍ ഇവര്‍ ആദിവാസികളാണെന്ന കാര്യം മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനിടെ, ആദിവാസികളെ ഉപയോഗിച്ച് വനവിഭവങ്ങള്‍ കരസ്ഥമാക്കുന്ന മറ്റൊരു സംഘമുണ്ടെന്ന് അന്വേഷണസംഘത്തിന് റിപ്പോര്‍ട്ട് ലഭിച്ചു. ഇതിനെ തുടര്‍ന്ന് ആന്റണി എന്നയാളെ അറസ്റ്റു ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.

ആദിവാസികളെ ഉപയോഗിച്ച് വനവിഭവങ്ങള്‍ സ്വന്തമാക്കുന്നത് ചില അന്ധവിശ്വാസ ആചാരങ്ങള്‍ക്കും മായം ചേര്‍ക്കുന്നതിനുമാണെന്നാണ് റിപ്പോര്‍ട്ട്.

(ചിത്രത്തിനു കടപ്പാട് : വിക്കിപീഡിയ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :