മോഹന്‍ലാലിനും റസൂലിനും ഡി -ലിറ്റ്‌

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (20:39 IST)
മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിനും ഓസ്കാര്‍ പ്രഭ വീണ്ടും ഇന്ത്യയിലെത്തിച്ച സ്‌ലം‌ഡോഗ് മില്യണെയര്‍ ടീമിലെ സൗണ്ട്‌ എന്‍ജിനീയര്‍ റസൂല്‍ പൂക്കുട്ടിക്കും ഡി-ലിറ്റ്. കാലടി സംസ്കൃത സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡി-ലിറ്റ് സമ്മാനിക്കാന്‍ തീരുമാനമെടുത്തത്. ഇത്‌ സംബന്ധിച്ച്‌ സര്‍വകലാശാല സെനറ്റ്‌ അക്കാദമിക്‌ കമ്മറ്റിയ്ക്ക്‌ ശുപാര്‍ശ സമര്‍പ്പിച്ചു.

മോഹന്‍ലാലിനെയും റസൂല്‍ പൂക്കുട്ടിയെയും കൂടാതെ കൂടാതെ സംസ്കൃത പണ്ഡിതന്‍ പ്രൊഫസര്‍ എ ശാസ്ത്രികള്‍ക്കും ഡി -ലിറ്റ്‌ നല്‍കും. ചൊവ്വാഴ്ച വൈകിട്ട്‌ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗത്തിലാണ്‌ തീരുമാനമെന്ന്‌ സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്കാണ് ലാലിനും റസൂല്‍ പൂക്കുട്ടിക്കും ഡി -ലിറ്റ് ലഭിക്കുന്നതെങ്കില്‍ സംസ്കൃത നാടകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ പ്രൊഫസര്‍ എ ശാസ്ത്രികള്‍ക്ക് ഡി -ലിറ്റ്‌ നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :