മേല്‍ശാന്തി നിയമനം: രേഖകള്‍ കൈമാറി

കൊച്ചി | M. RAJU|
ക്ഷേത്രങ്ങളിലെ മേല്‍ ശാന്തി നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിക്ക് കൈമാറി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നിയമന രേഖകളാണ് നല്‍കിയത്.

മേല്‍ശാന്തി നിയമനത്തിന് പരിപൂര്‍ണ്ണന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച സമിതിയെ നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന്മേല്‍ വെള്ളിയാഴ്ച വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച സമിതിയെ ഒഴിവാക്കി പുതിയ സമിതിയെ നിയോഗിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.

ഇത് സംബന്ധിച്ച പരാതി ഓംബുഡ്സ്മാന്‍ വഴിയാണ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്‍കിയത്. പരാതി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ രണ്ടു വര്‍ഷത്തെ മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ന് രേഖകള്‍ കൈമാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :