മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രഹസനം - ചെന്നിത്തല

Ramesh chennithala
KBJWD
മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനം രാഷ്ട്രീയ പ്രഹസനമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മൂന്നാറില്‍ യഥാര്‍ത്ഥത്തിലുള്ള സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി ഇച്ഛാശക്തി പ്രകടിപ്പിക്കണം. അതിന് അദ്ദേഹം തയാറാകണം. സി.പി.ഐയുടെയും സി.പി.എമ്മിന്‍റെയും പാര്‍ട്ടി ഓഫീസുകള്‍ ഇരിക്കുന്നത് രവീന്ദ്രന്‍ പട്ടയങ്ങളിലാണ്. ഈ ഓഫീസുകള്‍ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ.

മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ നടത്തിയതില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷ മുന്നണിയുമായി അടുത്ത് നില്‍ക്കുന്നവരാണ്. മൂന്നാറിനെ സംബന്ധിച്ച് മുഖ്യമന്ത്രി എടുത്ത മുന്‍‌കാല നിലപാടുകളില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് അനധികൃത കയ്യേറ്റങ്ങളെ ഒഴിപ്പിക്കുകയാണ്.

തിരുവനന്തപുരം| M. RAJU|
അതുണ്ടാകാതെ നഷ്ടപ്പെട്ടുപോയ തന്‍റെ മുഖം രക്ഷിക്കാനുള്ള ഒരു പാഴ്വേലയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :