മലബാര്‍ സിമന്റ്‌സ് അഴിമതി; വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വി എം രാധാകൃഷ്ണനെതിരെ എന്‍ഫോ‌ഴ്സ്‌മെന്റ്

aparna| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:59 IST)
മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 23 കോടിയോളമുള്ള സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.

2004 മുതല്‍ 2008 കാലയളവില്‍ വി.എം രാധാകൃഷ്ണന്‍ സമ്പാദിച്ച സ്വത്തുക്കളാണിത്. ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍. മലബാര്‍ സിമന്റ്സില്‍ ഏറ്റവും അധികം അഴിമതി നടന്ന്തും ഈ കാലയളവില്‍ തന്നെ.

പ്രധാനമായും കോഴിക്കോട്,വയനാട്, പാലക്കാട് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹോട്ടല്‍, ഫ്‌ളാറ്റ് എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :