മലപ്പുറത്ത് ഓട്ടോയില്‍ ബസിടിച്ച് 7 മരണം

മലപ്പുറം| WEBDUNIA|
PRO
താനൂരില്‍ ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച് ഏഴുപേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് കത്തിച്ചു.

മരിച്ചവരില്‍ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഓട്ടോയുടെ ഡ്രൈവറും മരിച്ചു. അതീവ ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

ആനങ്ങാടി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നുവത്രെ അപകടം.

തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഇടിച്ച ശേഷം ഓട്ടോയെ അമ്പത് മീറ്ററോളം ദൂരത്തില്‍ ബസ് വലിച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :