ബോട്ടപകടം: അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (19:19 IST)
അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ് കുമളിയിലുണ്ടായതെന്ന് മുഖ്യമന്ത്രി വി എസ് ച്യുതാനന്ദന്‍. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.

രണ്ട് വര്‍ഷം മുന്‍പ് തട്ടേക്കാട് ഉണ്ടായതുപോലുള്ള ദുരന്തം അവിടെയുണ്ടായതായി സംശയിക്കുന്നു. ഡോക്ടര്‍മാരുടെ സംഘത്തോടും സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്രമന്ത്രി എകെ ആന്‍റണിയുമായി ബന്ധപ്പെട്ട് നേവിയുടെ സഹായം തേടി. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :