പൊലീസിന്റെ നരവേട്ട; സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രിക്കെതിരായ ജനരോഷം നേരിടാന്‍ തലസ്ഥാനത്ത് പൊലീസ് നരവേട്ടയില്‍ പ്രതിഷേധം ശക്തം. മര്‍ദിച്ചവശനാക്കിയശേഷം സിപിഎം പ്രവര്‍ത്തകന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിന്റെ (32) ജനനേന്ദ്രിയമാണ് പൊലീസ് തകര്‍ത്തത്. പലപ്രാവശ്യം ഇയാളുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി വിജയദാസാണ് പാന്റ്സിന്റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ ലാത്തികൊണ്ട് കുത്തി. സോളാര്‍തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന എല്‍ഡിഎഫ് സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ആനയറ വെണ്‍പാലവട്ടത്ത് കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെയായിരുന്നു പൊലീസിന്റെ കാട്ടാളത്തം.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഷര്‍ട്ട് ഊരി വീശിയതിനെത്തുടര്‍ന്ന് ജയപ്രസാദിനെ വളഞ്ഞുപിടിച്ച പൊലീസ് തൂക്കിയെടുത്തു. കാര്‍ഷിക മൊത്തവിതരണകേന്ദ്രത്തിന്റെ പ്രധാന കവാടത്തിലുള്ള സെക്യൂരിറ്റി റൂമിനു സമീപത്തേക്ക് കൊണ്ടുപോയി തലങ്ങും വിലങ്ങും മര്‍ദിച്ചു. യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നു.
അടുത്ത പേജില്‍: ജനനേന്ദ്രിയം തകര്‍ത്തശേഷം ബൂട്ടിട്ട് ചവിട്ടി