പൊലീസിനെ വെല്ലുവിളിച്ച് എം വി ജയരാജന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂരില്‍ സിപിഎമ്മിന്റെ ബാനര്‍ അഴിച്ചുമാറ്റിയ പൊലീസിന് എം വി ജയരാജന്റെ മുന്നറിയിപ്പ്. അഴിച്ചുമാറ്റിയ ബാനര്‍ ജയരാജന്‍ വീണ്ടും കെട്ടുകയും ചെയ്തു. പൊലീസ് ക്ലബ്ബിന് മുന്നിലാണ് സംഭവം.

മുഖ്യമന്ത്രിയുടെ ജസമ്പര്‍ക്കപരിപാടിക്കെതിരെയുള്ള പ്രതിഷേധമറിയിച്ച് സ്ഥാപിച്ച ബാനര്‍ ആണ് പൊലീസ് അഴിച്ചുമാറ്റിയത്. തുടര്‍ന്ന് ജയരാജന്‍ നേരിട്ടെത്തി അഴിച്ച ബാനര്‍ വീണ്ടുംകെട്ടുകയായിരുന്നു. ഇനി ബാനര്‍ അഴിച്ചുമാറ്റിയാല്‍ അഴിക്കുന്ന പൊലീസുകാരന്റെ ഓഫീസ് വരെയെത്തുമെന്നും ജയരാജന്‍ തന്റെ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ബാനര്‍ ഗതാഗതപ്രശ്നത്തിന് കാരണമാകുന്നു എന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ജയരാജന്‍ വാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :