പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനായി അമ്മ കാമുകനെ സഹായിച്ചു!

തൃശൂര്‍| WEBDUNIA|
PRO
പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനായി അവരുടെ കാമുകനു സഹായം ചെയ്തതായി റിപ്പോര്‍ട്ട്. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് യശോദ എന്ന 32 കാരിയും അവരുടെ കാമുകന്‍ സുനില്‍ എന്ന 42 കാരനും പൊലീസ് പിടിയിലായി.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സുനിലിന്‌ ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ഇയാള്‍ക്കൊപ്പം ജോലിസ്ഥലത്ത് ഇയാളുടെ സഹായിയായി നിന്ന പരിചയമാണ്‌ യശോദയുമായി അടുപ്പത്തിനു കാരണമായത്.

അതേ സമയം ഭര്‍ത്താവു നേരത്തേ മരിച്ചുപോയിരുന്നതിനാല്‍ യശോദ മൂന്നു മക്കള്‍ക്കൊപ്പമാണു കഴിയുന്നത്. സുനില്‍ പലപ്പോഴും യശോദയുടെ മകളെ പീഡിപ്പിക്കന്‍ ശ്രമിച്ചിരുന്നത് യശോദയ്ക്കും അറിയാമായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

സഹികെട്ട പെണ്‍കുട്ടി ശല്യം സഹിക്കവയ്യാതെ അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. അയല്‍വീട്ടുകാര്‍ ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണു പരാതി പൊലീസിലെത്തിയത്. എസ്ഐ കെ എസ് സന്ദീപും സംഘവുമാണ്‌ യശോദയേയും സുനിലിനെയും അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :