സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹനത്തിന് നേരെ കല്ലേറ്. ജയരാജന്, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. തളിപ്പറമ്പ് അരിയില്‍ എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. ജയരാജനെയും രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി പി എം-ലീഗ് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്ശിക്കുന്നതിനിടേയാണ് കല്ലേറ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. 25 ഓളം വരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരാണു കല്ലെറിഞ്ഞതെന്ന് ജയരാജന് പറഞ്ഞു.
കല്ലേറില്‍ കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. കൈരളി ടിവി സംഘത്തിനു നേരേയും അക്രമണം ഉണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.