പാര്‍ട്ടിമേറ്റ്സ് അവിസ്മരണീയമായി

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 31 മെയ് 2007 (18:51 IST)

കെ.എസ്.യുവിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ പാര്‍ട്ടി മേറ്റ്സ് സംഗമം നടന്നു. കെ.എസ്.യുവി ന്‍റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ കുടുംബസംഗമത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ ഒത്തുകൂടിയത്.

കെ.എസ്.യുവിന്‍റെ ആദ്യ അധ്യക്ഷന്‍ ജോര്‍ജ് തരകന്‍ മുതല്‍ ഇപ്പോഴത്തെ അധ്യക്ഷന്‍ ഹൈബി ഈഡന്‍ വരെയുള്ള നേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. കുടുംബ സംഗമം എന്ന് പേരിട്ട പഴയതും പുതിയതുമായ കെ.എസ്.യുവിന്‍റെ സംഗമത്തില്‍ കുടുംബമായി എത്തിയവര്‍ കുറവായിരുന്നു.

രാഷ്ട്രീയ പിടിവാശിയും തര്‍ക്കങ്ങളും മാറ്റി വച്ച് നീലലോഹിത ദാസന്‍ നാടാരും, രാജ്മോഹന്‍ ഉണ്ണിത്താനും, വി.എം. സുധീരനും, രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ സംഗമത്തെ സജീവമാക്കി. സാധാരണ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായി കത്തിച്ച മെഴുകുതി രി ഊതിക്കെടുത്തിയും കേക്ക് മുറിച്ചുമാണ് ഉമ്മന്‍ചാണ്ടി കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്.

ഒന്നിച്ചുള്ള മുന്നേറ്റമാണ് കെ.എസ്.യുവിനെ ശക്തിപ്പെടുത്തിയതെന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ പുതുതലമുറയ്ക്ക് ആംസകള്‍ നേര്‍ ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :