തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ബിജെപിയുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ബിജെപിയ്ക്ക് അഞ്ച് അംഗങ്ങളാണ് നഗരസഭയിലുള്ളത്.
യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരും എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. തിരുവല്ല നഗരസഭ അധ്യക്ഷ സ്ഥാനം എല്‍ഡിഎഫിനാണ്. കേരളാ കോണ്‍ഗ്രസ് (പിസി തോമസ് വിഭാഗം) അംഗം ഡെല്‍സി സാമാണ് പുതിയ അധ്യക്ഷ.
അഞ്ച് ബിജെപി അഗങ്ങളുടെയും രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് ഡെല്‍സി സാം നഗസഭാ അധ്യക്ഷയായത്. വോട്ട് നില 20-19.